കൗതുകമുണർത്തി 'വിചിത്രം'; ഷൈൻ ടോം, ബാലു വർഗീസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷൈൻ ടോം ചാക്കോ , ബാലു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അച്ചു വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം വിചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും, അച്ചു വിജയനും ചേർന്നാണ് ഇത്  നിർമിച്ചിരിക്കുന്നത്.  ക്രൈം മിസ്റ്ററി ത്രില്ലർ വിഭാഗത്തിലുള്ളതാണ് ചിത്രം.

കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് നിഖിൽ രവീന്ദ്രനാണ്. ചിത്രം ആഗസ്റ്റ് മാസം തിയറ്ററുകളിലെത്തും. ഷൈൻ ടോം ചാക്കോ , ബാലു വർഗീസ് എന്നിവർക്കൊപ്പം ജോളി ചിറയത്ത്, കനി കുസ്യതി ,ലാൽ , കേതകി നാരായൺ എന്നിവരും പ്രധാന കഥാപാത്രത്തിെലത്തുന്നുണ്ട്.

സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ ,ജെയിംസ് ഏലിയ, തുഷാര പിള്ള ,ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അർജുൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്ക്സും വിചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.