ഒറ്റച്ചവിട്ടിന് ഗുണ്ടകളെ നിലംപരിശാക്കി സുരേഷ് ഗോപി, വീഡിയോ

പഴയ ആക്ഷന്‍ വീര്യമൊന്നും ഇപ്പോഴും ഒട്ടും ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ ഒരുക്കിയ “വരനെ ആവശ്യമുണ്ട്” ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ മേക്കിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് വരനെ ആവശ്യമുണ്ട് ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.