എന്ത് മനോഹരമായ ദിവസം തൊട്ടടുത്ത് വിജയ്; ഫാന്‍ ഗേള്‍ മൊമെന്റുമായി വരലക്ഷ്മി

വിജയ്‌ക്കൊപ്പം യാത്ര ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയില്‍ ആണ് വരലക്ഷ്മി വിജയ്‌യെ കണ്ടുമുട്ടിയത്. വിജയ്ക്ക് ഒപ്പം യാത്ര ചെയ്യുന്നതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് വരലക്ഷ്മി സന്തോഷം അറിയിച്ചത്.

എന്റെ തൊട്ടടുത്ത് വിജയ്, എന്തൊരു മനോഹരമായ ദിവസമാണ്. അദ്ദേഹവുമായി സംസാരിച്ചു എന്നാണ് വരലക്ഷ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ എഴുതിയിരിക്കുന്നു. അതേസമയം, വാരിസ് എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ നിര്‍ണായക രംഗങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ലീക്കായിരുന്നു. ഇത് സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.

ലീക്കായ രംഗങ്ങള്‍ ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ഥിക്കുന്നതായി ചിത്രത്തിന്റെ നിര്‍മാതാവ് ദില്‍ രാജു ട്വീറ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലൊക്കേഷനുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Read more

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസ് വിജയ്‌യുടെ 60-ാമത് സിനിമയാണത്. രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം,ര്‍പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.