14 വര്‍ഷത്തെ സൗഹൃദം വിവാഹത്തിലേക്ക്; നടി വരലക്ഷ്മിക്ക് മാംഗല്യം, വിവാഹനിശ്ചയ ചിത്രങ്ങള്‍

നടി വരലക്ഷ്മി ശരത് കുമാര്‍ വിവാഹിതയാകുന്നു. നിക്കോളായ് സച്ച്‌ദേവ് ആണ് പ്രതിശ്രുത വരന്‍. വെള്ളിയാഴ്ച മുംബൈയില്‍ വച്ച് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

നടന്‍ ശരത്കുമാറിന്റെ മകളാണ് വരലക്ഷമി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാര്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 14 വര്‍ഷമായി വരലക്ഷ്മിയും നിക്കോളായ് സച്ച്‌ദേവും സൗഹൃദത്തിലായിരുന്നു.

ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. നടന്‍ ശരത്കുമാറിന്റെ ആദ്യ ഭാ?ര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്.

View this post on Instagram

A post shared by Varalaxmi Sarathkumar (@varusarathkumar)