നാല് ഭാഷകളില്‍ എത്തുന്ന ഇഷാന്‍-വരലക്ഷ്മി കൂട്ടുകെട്ടിലെ 'തത്വമസി'; ടൈറ്റില്‍ പോസ്റ്റര്‍

റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘തത്വമസി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തത്വമസി.

ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ, തത്വമസി ഒരു അതുല്യമായ ഇതിവൃത്തമുള്ള ജീവിതത്തേക്കാള്‍ വലിയ ചിത്രമായിരിക്കും. ഏറെ കൗതുകമുണര്‍ത്തുന്നതാണ് ടൈറ്റില്‍ പോസ്റ്റര്‍. പോസ്റ്ററില്‍ രക്ത അടയാളങ്ങളുള്ള ജാതകം ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഒരു പാന്‍ ഇന്ത്യ മൂവിയാണ് തത്വമസി.

ആര്‍ഇഎസ് എന്റര്‍ടൈന്‍മെന്റ് എല്‍എല്‍പിയുടെ ബാനറില്‍ രാധാകൃഷ്ണ.തെലു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം.കെ.നായിഡു ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ നടന്‍ പ്രകാശ് രാജ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു, കൂടാതെ ഹരീഷ് ഉത്തമനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സംഗീതം- സാം സി.എസ്, എഡിറ്റര്‍- മാര്‍ത്താണ്ഡ്.കെ.വെങ്കിടേഷ്,സ്റ്റണ്ട് ഡയറക്ടര്‍- പീറ്റര്‍ ഹെയ്ന്‍, ഗാനരചന- ചന്ദ്രബോസ്, പി.ആര്‍.ഒ- വംശി-ശേഖര്‍, പി.ശിവപ്രസാദ്,വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.