ഉയിരുള്ളവരാം സകലോര്‍ക്കും ഒരു പോല്‍ ഉലകിനവകാശം; വലിയ പെരുന്നാളിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ

ഷെയിന്‍ നിഗം ചിത്രം വലിയ പെരുന്നാളിലെ ഉയിരുള്ളവരാം സകലോര്‍ക്കും എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ എല്ലാ പോസ്റ്ററുകളും വന്നിരിക്കുന്നത്.

നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒന്‍പത് ഗാനങ്ങള്‍ ഉള്ള ചിത്രത്തില്‍ ബെന്നി ദയാല്‍, ഷഹബാസ് അമന്‍, സൂരജ് സന്തോഷ്, ഇമാം മജ്ബൂര്‍ എന്നിവര്‍ ഒന്നിക്കുന്നു. റെക്സ് വിജയന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഡിമല്‍ ഡെന്നിസും തസ്രീക് അബ്ദുല്‍ സലാമും ചേര്‍ന്നാണ് രചന. ഡിസംബര്‍ 20ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് ആണ് നിര്‍മിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് ആണ് വലിയപെരുന്നാള്‍ അവതരിപ്പിക്കുന്നത്.