മനു പിള്ള, ശരണ്യ എന്നിവരെ നായികാ നായകന്മാരാക്കി ജാക്കി.എസ്.കുമാര്‍ സംവിധാനം ചെയ്യുന്ന ടു സ്റ്റേറ്റ്‌സ് എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. “വാനവില്ലോ പന്തലിട്ടേ…” എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് റിലീസ് ചെയ്തത്. എം.ജി ശ്രീകുമാറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിഷിന്റെ വരികള്‍ക്ക് ജെയ്ക്ക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു.
ഒരു ഒളിച്ചോട്ടക്കഥയാണ് ചിത്രം പറയുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു യുവാവും തമിഴ്നാട്ടില്‍ നിന്നുള്ള യുവതിയും പ്രണയത്തിലാവുകയും ഒളിച്ചോടി പോയി വിവാഹിതരാവുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. മുകേഷ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ, സൂരജ്,അരുള്‍ പാണ്ഡ്യന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read more
റിനൈസന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ നൗഫല്‍.എം.തമീമും സുള്‍ഫിക്കര്‍ കലീലുമാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസ്, പ്രശാന്ത് കൃഷ്ണ.