'അവനൊപ്പം നില്‍ക്കാനുള്ള എന്റെ ഊഴാണ്, എനിക്കത് ചെയ്യണം'; ആകാംക്ഷ ഉണര്‍ത്തി പാര്‍വതി ചിത്രം ഉയരെയുടെ ട്രെയിലര്‍

പാര്‍വതി ചിത്രം ഉയരെയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ആകാംക്ഷയുണര്‍ത്തുന്നതാണ് ട്രെയിലര്‍. മനു അശോകന്‍ സംവിധാനം ചെയ്യുന്ന സഞ്ജയ്-ബോബി കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ ഉയരെയില്‍ പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്ന പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.ചിത്രത്തില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്

ഇവരെ കൂടാതെ “ലില്ലി”യിലൂടെയും “തീവണ്ടി”യിലൂടെയും ശ്രദ്ധേയയായ സംയുക്ത മേനോനും “ആനന്ദ”ത്തിലൂടെയും “മന്ദാര”ത്തിലൂടെയും ശ്രദ്ധേയയായ അനാര്‍ക്കലി മരയ്ക്കാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ്‌ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.