ചിരിച്ചോളൂ പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്; ചിരിപ്പിച്ചും കരയിപ്പിച്ചും സൈജുവിന്റെ ഗുണ്ട ജയന്‍; ട്രെയ്‌ലര്‍

സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം ഉപചാരപൂര്‍വം ഗുണ്ടജയന്റെ ട്രെയ്ലര്‍ എത്തി്. സരിഗമ മലയാളത്തിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിലായിരിക്കും സിനിമ എന്നാണ് ട്രെയ്ലര്‍ വ്യക്തമാക്കുന്നത്. കല്യാണപ്പെണ്ണിന്റെ അമ്മാവനായാണ് ‘എക്സ് ഗുണ്ട’ സൈജു കുറുപ്പ് എത്തുന്നത്.

‘ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അരുണ്‍ വൈഗയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ഗുണ്ടജയന്‍ നിര്‍മിച്ചിരിക്കുന്നത്.

Read more