തൃഷ രാഷ്ട്രീയത്തിലേക്ക്?

തെന്നിന്ത്യന്‍ നടി തൃഷ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നടി ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.രാഷ്ട്രീയ പ്രവേശനത്തിന്റെ എല്ലാ സാധ്യതകളും നോക്കിയ ശേഷമായിരിക്കും നടി കോണ്‍ഗ്രസില്‍ ചേരുക.

താരത്തെ രാഷ്ട്രീയത്തിലേക്ക് വരാന്‍ നടന്‍ വിജയ് പ്രോത്സാഹിപ്പിക്കുന്നതായും സൂചനകളുണ്ട്. എന്നാല്‍ തൃഷയില്‍ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.

നിലവില്‍ പൊന്നിയിന്‍ സെല്‍വനാണ് തൃഷയടെ സിനിമ. കുന്ദവായ് രാജകുമാരിയുടെ വേഷത്തിലാണ് തൃഷ ചിത്രത്തിലെത്തുന്നത്. രചയിതാവ് കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്ര-ഫിക്ഷന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രം.

Read more

ചോള വംശത്തിലെ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്. മണിരത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് രവി വര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.