ഇസമോള്‍ക്ക് കൂട്ടായി കുഞ്ഞനുജന്‍ എത്തി; വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ടൊവിനോ

വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ ടോവിനോ തോമസ്. താനൊരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരമാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയുടെയും ലിഡിയയുടെയും ആദ്യത്തെ കുഞ്ഞ് ഇസയാണ്.

മകളുടെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരുമായി പങ്കു വെയ്ക്കാറുമുണ്ട്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014-ലാണ് ടൊവിനോയും ലിഡിയയും വിവാഹിതരായത്.

View this post on Instagram

?

A post shared by Tovino Thomas (@tovinothomas) on

ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ചു കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ആരാധകര്‍ ഏറ്റെടുത്തു. ആയിരക്കണക്കിന് ആളുകളാണ് ആശംസകള്‍ അറിയിച്ചെത്തിയത്. ഫര്‍ഹാന്‍ ഫാസില്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്.