പ്രേക്ഷകര്‍ക്കൊപ്പം 'കല്‍ക്കി' കണ്ട് ടൊവീനോയും സംയുക്തയും

തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ടൊവീനോയുടെ കൽക്കി. മികച്ച ആക്ഷൻ മാസ് എന്റർടെയ്‌നർ തന്നെയാണ് ചിത്രമെന്ന് പ്രേക്ഷകരും ഒറ്റ സ്വരത്തിൽ പറയുന്നു. ചിത്രം പ്രേക്ഷകരോടൊപ്പം ഇരുന്ന് കണ്ട സന്തോഷത്തിലാണ് ടൊവീനോയും സംയുക്തയും.

ചിത്രം ഞങ്ങൾ ഉദ്ദേശിച്ചതു പോലെ തന്നെ പ്രേക്ഷകരുടെ ഒപ്പമിരുന്ന് കാണാൻ കഴിഞ്ഞെന്നും എല്ലായിടത്തു നിന്നും നല്ല റിപ്പോർട്ടാണ് ലഭിക്കുന്നതെന്നും സന്തോഷമുണ്ടെന്നും ടൊവീനോയും സംയുക്തയും ശിവരഞ്ജിത്തും വ്യക്തമാക്കി. സെക്കൻഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീൺ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

“എസ്ര”യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് “കൽക്കി”. സുജിൻ സുജാതനും സംവിധായകൻ പ്രവീണും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംയുക്ത മേനോനാണ് നായിക. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിൻ കെ വർക്കിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതം ശങ്കർ ആണ് ഛായാഗ്രഹണം.