ആ കാര്യത്തിൽ ഇവരും മുന്നിൽ തന്നെ; നായകന്മാർക്ക് 'ഒപ്പം' എത്തിലെങ്കിലും കോടികൾ വാങ്ങുന്ന നടിമാർ..

സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക ആരാണെന്ന് അറിയാമോ? നായകന്മാർ ആരാണ് എന്നൊക്കെ എല്ലാവർക്കും അറിയുമായിരിക്കും. സിനിമയിൽ നായകന്മാരുടെ പ്രതിഫലം വർധിച്ചതോടെ അത്ര തന്നെ അല്ലെങ്കിലും നടിമാരുടെയും പ്രതിഫലവും കൂടിയിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ വരുമാനം സ്വന്തമാക്കുന്ന നടിമാരിൽ ആദ്യത്തേത് നയൻതാരയാണ്.

സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ഉടനീളം നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ നൽകിയിട്ടുണ്ട്. ഒരു സിനിമയ്ക്ക് 13 മുതൽ 15 കോടി രൂപ വരെ നടി പ്രതിഫലമായി വാങ്ങുന്നത്. മാത്രമല്ല, ആദ്യത്തെ ബോളിവുഡ് ചിത്രമായ ജവാനിൽ 10 കോടി രൂപയാണ് നയൻ‌താര പ്രതിഫലമായി വാങ്ങിയത്.

തമിഴിലും തെലുഗു സിനിമാ മേഖലയിലും തൻ്റെ വിജയകരമായ കരിയറിന് പേരു കേട്ട നടിയാണ് തൃഷ. കമൽ ഹാസൻ നായകനായ തഗ് ലൈഫിലെ അഭിനയത്തിന് താരം 12 കോടി രൂപ വാങ്ങിയതായാണ് റിപോർട്ടുകൾ. തഗ് ലൈഫിന് പുറമെ, മെഗാസ്റ്റാർ ചിരഞ്ജീവിയുടെ വരാനിരിക്കുന്ന ചിത്രമായ വിശ്വംഭരനിൽ നടി പ്രത്യക്ഷപ്പെടും.

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രമുഖ നടിമാരിൽ ഒരാളാണ് അനുഷ്‌ക ഷെട്ടി. രണ്ട് പതിറ്റാണ്ടിനടുത്ത് നീണ്ട കരിയറിൽ, നടി വ്യത്യസ്‍തമായ കഥാപാത്രങ്ങളിലൂടെ സൗത്ത്ആ ഇന്ത്യയിലെ തന്റെ ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്. ഒരു ചിത്രത്തിന് 4 മുതൽ 7 കോടി വരെയാണ് അനുഷ്‌ക ഷെട്ടി ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. മഹേഷ് ബാബു പാച്ചിഗോല്ല സംവിധാനം ചെയ്ത മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന തെലുങ്ക് റൊമാൻ്റിക് കോമഡി ചിത്രത്തിലാണ് അനുഷ്‌ക ഷെട്ടി അവസാനമായി അഭിനയിച്ചത്.

തെന്നിന്ത്യൻ സിനിമയിൽ സൗന്ദര്യത്തിനും അഭിനയത്തിനും പേരുകേട്ട ഒരു നടിയാണ് തമന്ന. ഒരു ചിത്രത്തിന് 4 കോടി മുതൽ 5 കോടി വരെയാണ് നടി പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, കൂടാതെ അടുത്തിടെ മലയാളം സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2012-ൽ അരങ്ങേറ്റം കുറിച്ച പൂജാ ഹെഗ്‌ഡെ താൻ അഭിനയിക്കുന്ന ഓരോ ചിത്രത്തിനും അഞ്ച് കോടി രൂപയാണ് വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ‘അല വൈകുണ്ഠപുരമുലൂ’, ‘ഡിജെ: ദുവ്വദ്ദ ജഗ്ഗന്ധം’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പൂജാ ഹെഗ്‌ഡെ അറിയപ്പെട്ടു തുടങ്ങിയത്.

രശ്മിക മന്ദാന ഒരു ചിത്രത്തിന് ഏകദേശം 5 കോടി രൂപ പ്രതിഫലം വാങ്ങുന്നതായാണ് റിപോർട്ടുകൾ. രൺബീർ കപൂർ നായകനായ ബ്ലോക്ക്ബസ്റ്റർ ‘അനിമൽ’ എന്ന ചിത്രത്തിന് 4 കോടി ലഭിച്ചതായും റിപ്പോർട്ടുണ്ട്. നിരവധി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. അല്ലു അർജുൻ നായകനായെത്തിയ പുഷ്പ 2ലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സാമന്ത. ഒരു ചിത്രത്തിന് ഏകദേശം 3- 5 കോടി രൂപയാണ് താരം ഈടാക്കുന്നത് എന്നാണ് റിപോർട്ടുകൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിൽ നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഒരു ചിത്രത്തിന് ഏഴ് കോടിയോളം രൂപയാണ് കെജിഎഫ് താരമായ ശ്രീനിധി ഷെട്ടി ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. താരത്തിന്റെ അടുത്ത പ്രോജക്റ്റ് ആയ “കെജിഎഫ്: ചാപ്റ്റർ 3” ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Read more