ഇത് രാജ്യം കേള്‍ക്കേണ്ട കഥ; റോക്കറ്ററിയെ പ്രശംസിച്ച് കാര്‍ത്തി

ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ആര്‍ മാധവന്‍ കഥയും സംവിധാനവും ഒരുക്കിയ ചിത്രം ‘റോക്കറ്ററി ദി നമ്പി എഫക്റ്റി’നെ പ്രശംസിച്ച് നടന്‍ കാര്‍ത്തി. മാധവന്‍ എന്ന സംവിധായകന്റെ മികച്ച തുടക്കം. രാജ്യം കേള്‍ക്കേണ്ട കഥയാണ് ഇതെന്നും കാര്‍ത്തി സോഷ്യല്‍മീഡിയ കുറിച്ചു.

‘പ്രിയപ്പെട്ട മാധവന്‍ റോക്കറ്ററിയുടെ റിലീസിന് അഭിനന്ദനങ്ങള്‍. ഒരു കലാകാരന്‍ എന്ന നിലയില്‍ നിങ്ങളുടെ കഴിവ് എന്തെന്ന് സംവിധായകനായുള്ള ആദ്യ സിനിമയുടെ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. ഈ രാജ്യം മുഴുവന്‍ കേള്‍ക്കേണ്ട മഹത്തരമായ കഥയാണ് ഇത്’, കാര്‍ത്തി കുറിച്ചു.

അതേസമയം സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. .വ്യാജ ചാരക്കേസില്‍ കുടുങ്ങിയ പ്രശസ്ത ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തിലെ സംഭവബഹുലമായ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

Read more

നാലുവര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിച്ചിരിക്കുന്നതും മാധവന്‍ തന്നെയാണ്. നമ്പി നാരായണന്റെ വിവിധ പ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകളുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തില്‍ സഹ സംവിധായകനാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ്- ബിജിത്ത് ബാല, സംഗീതം- സാം സി എസ്, പിആര്‍ഒ- പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.