‘വലതുവശത്തെ കള്ളന്‍’, ദൃശ്യം മൂന്നാം ഭാഗത്തിന് മുമ്പേ മറ്റൊരു ക്രൈം ത്രില്ലറുമായി ജീത്തു ജോസഫ്. ബിജു മേനോന്‍, ജോജു ജോര്‍ജ്, എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വലതുവശത്തെ കള്ളനിലെ’ ടീസര്‍ വീഡിയോ പുറത്തിറങ്ങി. സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന സിനിമ ദുരൂഹത നിഴലിക്കുന്ന ടീസറോടെ ഉദ്വേഗഭരിതമാണെന്ന് വ്യക്തമാകുന്നുണ്ട്. ഒരു രാത്രിയില്‍ സംഭവിക്കുന്ന കേസുമായി ബന്ധപ്പെട്ടുള്ള വിവിധ ദൃശ്യങ്ങളുമായാണ് സ്ഥിരം ജിത്തൂ ജോസഫ് ശൈലിയില്‍ ടീസര്‍ എത്തിയിരിക്കുന്നത്.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്!ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകള്‍. ജോബി ജോര്‍ജിന്റെ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വലതുവശത്തെ കള്ളന്‍ സിനിമയുടെ വിതരണം.
Read more
ബിജു മേനോന്റേയും ജോജു ജോര്‍ജ്ജിന്റേയും മികവുറ്റ അഭിയന മുഹൂര്‍ത്തങ്ങളായിരിക്കും ചിത്രത്തിലേതെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്. ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും. പെരുമഴ പെയ്യുന്ന രാത്രിയില്‍ കാടിനുള്ളിലെ കൂരിരുട്ടില്‍ കാറിനുള്ളില്‍ സംഭവിച്ച ഒരു ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ ചില ദൃശ്യങ്ങള്‍ അടങ്ങുന്നതാണ് ടീസര്‍. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്‍’ ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘വലതുവശത്തെ കള്ളന്‍’ ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് ടീസറും നല്‍കുന്ന സൂചന.







