അച്ഛന്റെ മോശം സ്വഭാവം സ്വാധീനിക്കില്ല; 'അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ല, ആ വരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല': വൈറലായി ഗോപി സുന്ദറിന്റെ മകന്റെ വാക്കുകള്‍

ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായുള്ള പുതിയ ജീവിതം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗോപി സുന്ദറിന്റെ മൂന്നാമത്തെ വിവാഹ ബന്ധം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ആദ്യ വിവാഹത്തിലെ മക്കള്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഗോപി സുന്ദറിന് ആദ്യ വിവാഹത്തില്‍ രണ്ടു ആണ്‍കുട്ടികളാണ് ഉള്ളത്. മൂത്ത മകന്‍ മാധവ് ഗോപീസുന്ദര്‍ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.തനിക്ക് എല്ലാം അമ്മയാണ്. അച്ഛന്റെ കാര്യം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തെ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും മാധവ് പറഞ്ഞു. അച്ഛന്റെ മോശം സ്വഭാവങ്ങള്‍ തന്നെ ഒരിക്കലും സ്വാധീനിക്കുക പോലുമില്ല. അച്ഛനെ പോലെ ഒരിക്കലും ആകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മാധവ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അച്ഛന്‍ തിരിച്ചു വരുമെന്ന കാര്യത്തില്‍ ഒരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും തിരിച്ചു വരില്ലെന്നും ആ മടങ്ങിവരവ് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നു.

നേരത്തെയും ഇത്തരം പ്രസ്താവനകളുമായി മകന്‍ രംഗത്തെത്തിയിരുന്നു. അച്ഛന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല. തനിക്കും സഹോദരനും എല്ലാം അമ്മയാണ്. എല്ലാം അമ്മയോടാണ് തങ്ങള്‍ തുറന്നു പറയുന്നത്. ഒരു കുറവും വരുത്താതെ ആണ് അമ്മ തങ്ങളെ നോക്കുന്നതെന്നും മാധവ് പറഞ്ഞു.