കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ താനും ഭര്‍ത്താവും യുവ സംവിധായകനുമായ രോഹിത് മിത്തലും വേര്‍പിരിയുകയാണെന്ന് നടി ശ്വേത ബസു വെളിപ്പെടുത്തിയിരുന്നു. ഇത് ആരാധകര്‍ക്ക് വലിയ ദുഖമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ സ്പോട്ട് ബോയിയുമായുള്ള അഭിമുഖത്തില്‍ നിരാശിതരായ ആരാധകര്‍ക്ക് ശ്വേത മറുപടി നല്‍കിയിരിക്കുകയാണ്.
“”രോഹിത്തും ഞാനും നല്ല സുഹൃത്തുക്കളാണ്. എന്റെ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ഇത് ഒരു പരസ്പര ധാരണയോടെയുള്ള തീരുമാനമായിരുന്നു. അദ്ദേഹം എല്ലായെപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ചലച്ചിത്രകാരനാണ്. ഞങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,”” ശ്വേത പറഞ്ഞു.
Read more
“”ഞങ്ങള്‍ക്കിടയില്‍ അഞ്ച് വര്‍ഷമായി വളരെ സ്നേഹം നിറഞ്ഞതും ആരോഗ്യകരവും വിശ്വസ്തവുമായ ബന്ധമാണ് ഉള്ളത്. വിവാഹം അവസാനിപ്പിച്ച് സുഹൃത്തുക്കളായി തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അത്രമാത്രം,”” ശ്വേത പറഞ്ഞു.