സിനിമയ്ക്കു വേണ്ടിയിട്ട സെറ്റിലെ വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി സൂര്യ; അഭിനന്ദനപ്രവാഹം

 

നടിപ്പിന്‍ നായകന്‍ സൂര്യയ്ക്ക് തെന്നിന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുണ്ട്. മികച്ച നടന്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും കയ്യടി നേടാറുണ്ട് താരം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ പ്രഖ്യാപനമാണ്. തന്റെ പുതിയ സിനിമയ്ക്കു വേണ്ടിയിട്ട സെറ്റിലെ വീടുകള്‍ നശിപ്പിച്ചു കളയാതെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കിയിരിക്കുകയാണ് സൂര്യ.

ബാല സംവിധാനം ചെയ്യുന്ന, കടലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മാതാക്കള്‍ സൃഷ്ടിച്ചിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയായാല്‍ സെറ്റ് പൊളിച്ചു നീക്കുകയാണ് ചെയ്യാറുള്ളത്.

എന്നാല്‍, വന്‍ ചിലവില്‍ ഒരുക്കിയ വീടുകള്‍ പൊളിച്ചു കളയാതെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാനാണ് തീരുമാനം. താരത്തിന്റെ ഈ തീരുമാനത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്