വധുവിന് ചാര്‍ത്താനായി താലി എടുത്ത് കൊടുത്ത് സൂര്യ; ആരാധകന്‌ സര്‍പ്രൈസുമായി താരത്തിന്റെ എന്‍ട്രി, വീഡിയോ

ആരാധകന്റെ വിവാഹത്തിന് എത്തി നടന്‍ സൂര്യ. തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിനെത്തിയ സൂര്യയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വര്‍ഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ്ബിന്റെ അംഗമാണ് ഹരി. വിവാഹച്ചടങ്ങില്‍ തുടക്കം മുതല്‍ താരം പങ്കെടുത്തു.

വധുവിന് ചാര്‍ത്താനായി താലി എടുത്ത് കൊടുത്തതും സൂര്യ ആയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിക്കാത്തതിനാല്‍ ഇഷ്ട താരത്തിന്റെ വരവ് ഏവര്‍ക്കും കൗതുകമായിരുന്നു.

അതേസമയം, സൂരറൈ പോട്ര് ചിത്രത്തിന്റെ ഓസ്‌കറില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായിക എന്നീ കാറ്റഗറികളിലേക്കാണ് ചിത്രം മത്സരിക്കുക. ജനറല്‍ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുക.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത സുധ കൊങ്കര ചിത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചുരുങ്ങിയ ചിലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കിയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പോട്ര്.