ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്‌കൂളില്‍പോകാം എന്ന് മക്കള്‍ പറയുമ്പോള്‍ മനസ്സ് നിറയും; ഗാനഗന്ധര്‍വ്വനിലെ കഥാപാത്രത്തെക്കുറിച്ച് സുരേഷ് കൃഷ്ണ

മമ്മൂട്ടി നായകനായെത്തിയ പിഷാരടി ചിത്രം ഗാനഗന്ധര്‍വനില്‍ കയ്യടി നേടിയ കഥാപാത്രത്തെയാണ് സുരേഷ് കൃഷ്ണ അവതരിപ്പിച്ചത്. നായകന്മാരെ സപ്പോര്‍ട്ട് ചെയ്യുന്ന കഥാപാത്രങ്ങള്‍ എന്നും കയ്യടിനേടാറുണ്ട്. അത്തരത്തിലുളള കഥാപാത്രം മമ്മൂക്ക നായകനാകുന്ന ചിത്രത്തില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് താനെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ സുരേഷ് കൃഷ്ണ പറഞ്ഞു.

ഗാനഗന്ധര്‍വ്വനടക്കം മമ്മൂക്കയുടെ സിനിമകളിലാണ് എന്റെ കരിയറില്‍ പുതുമയാര്‍ന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ചത്. പഴശ്ശിരാജയിലെ കൈതേരി അമ്പു,കുട്ടി സ്രാങ്കിലെ ലോനി ആശാന്‍ എന്നിവ ആ ഗണത്തില്‍പെട്ടതാണ്.”

നായകന്മാരില്‍ നിന്ന് തല്ല് വാങ്ങുന്ന വില്ലന്‍ വേഷങ്ങളാണ് സ്ഥിരം അഭിനയിച്ചിരുന്നത്. ഇനിയെങ്കിലും നിര്‍ത്തിക്കൂടെയെന്ന് മക്കള്‍ ചോദിക്കാറുണ്ട്. ഗാനഗന്ധര്‍വ്വനിലെ കഥാപാത്രം കണ്ട് ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്‌കൂളില്‍പോകാം എന്നവര്‍ പറയുമ്പോള്‍ മനസ്സ് നിറയും, കാരണം ഞാനും കാത്തിരുന്നത് അത്തരം കഥാപാത്രങ്ങള്‍ക്കായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.