'അതിജീവനം തന്നെയാണ് എന്റെ പ്രതികാരം'; സണ്ണി ലിയോണ്‍ ചിത്രം ഷീറോ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സണ്ണി ലിയോണ്‍ ഉള്‍പ്പടെ ധാരാളം താരങ്ങള്‍ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മുഖത്ത് പരിക്കുകളും മുറിപ്പാടുകളുമായി നില്‍ക്കുന്ന താരമാണ് പോസ്റ്ററില്‍ ഉള്ളത്. ‘അതിജീവനമാണ് എന്റെ പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ലിയോണ്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയന്‍ നിര്‍വഹിക്കും. ഇക്കിഗായ് മൂവീസിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ മമ്മൂട്ടി നായകനായ മധുരരാജയിലും രംഗീല എന്ന് സിനിമയിലും നടി അഭിനയിച്ചിരുന്നു.

മധുരരാജയില്‍ മോഹ മുന്തിരി’ എന്ന് തുടങ്ങുന്ന ഐറ്റം നമ്പറിലാണ് സണ്ണി ലിയോണ്‍ ഡാന്‍സ് ചെയ്തത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. സണ്ണി ലിയോണ്‍ ആദ്യമായി മലയാള സിനിമയില്‍ ചെയ്ത ഐറ്റം ഡാന്‍സ് ആയിരുന്നു അത്.