തകര്‍ത്താടി സണ്ണി ലിയോണ്‍, ഐറ്റം ഡാന്‍സിന്റെ വീഡിയോ എത്തി; മിനിട്ടുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലേറെ കാഴ്ചക്കാര്‍

മധുരരാജയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിതാര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്. ഗാനരംഗത്തില്‍ മമ്മൂട്ടിയുടെയും സാന്നിധ്യമുണ്ട്. ജയ്ക്ക് ഒപ്പം സണ്ണി ലിയോണ്‍ നൃത്തം വെയ്ക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ യൂട്യൂബില്‍ റിലീസായത്.

അതേ സമയം മമ്മൂട്ടി നായകനായി എത്തിയ, മധുരരാജ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നതാണ് കളക്ഷന്‍ സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ വാര്‍ത്ത. പത്ത് ദിവസത്തിനുള്ളില്‍ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയത്. ആദ്യ ദിനം തന്നെ 9.12 കോടി രൂപ നേടിയിരുന്നു. വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്.

ഉദയ് കൃഷ്ണയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്ന്‍ ആയിരുന്നു മധുരരാജയുടെ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചത്.

Read more