പൗരത്വ ഭേദഗതി നിയമം-എന്‍.ആര്‍.സി; ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് 'സുഡാനി' ടീം

പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയില്‍ പ്രതിക്ഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച് “സുഡാനി ഫ്രം നൈജീരിയ” ടീം. സംവിധായകന്‍ സക്കരിയയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്.

“”പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും”” എന്നാണ് സക്കരിയ കുറിച്ചിരിക്കുന്നത്.

അറുപത്തിയാറമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുത്തിരുന്നു. പുരസ്‌ക്കാര വിതരണ ചടങ്ങ് ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ പ്രതിഷേധമായി ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത്.