അനധികൃതമായി പാടം നികത്തിയെന്ന പരാതിയിൽ പൃഥ്വിരാജ് ചിത്രം ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയുടെ സെറ്റ് നിർമ്മാണം തടഞ്ഞ് പെരുമ്പാവൂർ നഗരസഭ. അനധികൃതമായി മണ്ണിട്ട് നികത്തിയ സ്ഥലത്തെ സിനിമ സെറ്റ് നിർമ്മാണത്തിനെതിരെ സോപ്പ് മെമ്മോ നൽകിയിരിക്കുകയാണ് നഗരസഭ.
ഗുരുവായൂർ അമ്പലത്തിന്റെ മാതൃകയിൽ സെറ്റ് നിർമ്മിക്കാനാണ് പാടം അനധികൃതമായി മണ്ണിട്ട് നികത്തിയത്. സെറ്റ് നിർമ്മാണത്തിന് അനുമതിയില്ലെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും അത് പരിഗണിക്കുമെന്നുമാണ് അറിയിച്ചിരുന്നത് എന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നത്.
ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ബേസിൽ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Read more
നിഖില വിമലും മമിത ബൈജുവുമാണ് ചിത്രത്തിലെ നായികമാർ. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്