കോവിഡ് പ്രതിസന്ധിയിൽ തമിഴ്നാടിന് സഹായവുമായി  ഗോകുലം മൂവീസ്; ഒരു കോടി രൂപ സംഭാവന നല്‍കി

അയൽ സംസ്ഥാനമായ തമിഴ്നാടിന് സഹായഹസ്തവുമായി ​ഗോ​കുലം മൂവീസ്. കേരളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും കോവിഡ് രോ​ഗികളും, മരണങ്ങളും തുടരുന്ന സാഹചര്യത്തിലാണ് ​ഗോകുലം മൂവീസ് സഹായവുമായി മുന്നോട്ട് വന്നത്.

ഒരുകോടി രൂപയാണ് ഗോകുലം മൂവീസ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്‍തത്. ​ഗോകുലം കമ്പനി ചെയര്‍മാന്‍ ഗോകുലം ഗോപാലനാണ് സംഭാന നേരിട്ട് കൈമാറിയത്.

മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരില്‍ കണ്ടാണ് പണം നൽകിയത്. ഒരു കോടി രൂപ കേരളത്തിലെ കൊവിഡ് പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് നേരത്തെ തന്നെ ​​ഗോ​കുലം ​ഗോപാലൻ കൈമാറിയിരുന്നു.