ശരിയുത്തരം പറയൂ…സമ്മാനം നേടൂ; സൗത്ത്‌ലൈവ് മൂവി കോണ്ടെസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

‘ശരിയുത്തരം പറയൂ, സമ്മാനം നേടൂ’ എന്ന സൗത്ത്‌ ലൈവിന്റെ മൂവി കോണ്ടെസ്റ്റ് വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് ‘ശുഭരാത്രി’ സിനിമയുടെ നിര്‍മ്മാതാവ്  എബ്രഹാം മാത്യു സമ്മാനം നല്‍കി. സൗത്ത്‌ ലൈവിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിയ മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത പത്തു പേര്‍ക്ക് ബുക്ക്‌മൈഷോയുടെ ഗിഫ്റ്റ് കൂപ്പണാണ് സമ്മാനമായി നല്‍കിയത്.

ദിലീപ്-അനുസിത്താര കൂട്ടുകെട്ടിന്റെ എത്രാമത്തെ ചിത്രമാണ് ശുഭരാത്രി എന്നായിരുന്നു ചോദ്യം. കെ.പി വ്യാസന്‍ സംവിധാനം ചെയ്ത ശുഭരാത്രി ഇരുവരും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു. 100 കണക്കിന് ആള്‍ക്കാര്‍ ശരിയായ ഉത്തരം കമന്റ് ചെയ്ത മത്സരത്തില്‍ നിന്ന് 10 പേരെ വിജയികളായി തിരഞ്ഞെടുക്കുകയായിരുന്നു.

Image may contain: 6 people, people smiling, text

ഈ മാസം ആറിനാണ് ശുഭരാത്രി തിയേറ്ററുകളിലെത്തിയത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരന്നത്.