സൂരറൈ പോട്ര് പരാജയമെന്ന് വിലയിരുത്തി; ആളാകാനുളള അടവെന്ന് പ്രേക്ഷകർ, വീഡിയോയ്ക്ക് ഡിസ് ലൈക്ക് പൂരം

സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്രിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രം. അതിനിടയിൽ സിനിമയെ വിമർശിക്കുന്ന ഒരു വീഡിയോയും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയാണ്.

കഥയിലെ സർപ്രൈസ് ഇല്ലായ്മയെ തരണം ചെയ്യാനാകുന്ന പുതുമയുള്ള സീനുകളും സിനിമയിലില്ലെന്നും ആ രീതിയിൽ   ചിത്രമൊരു പരാജയമാണെന്നാണ് തനിക്കു തോന്നുന്നതെന്നും യുവാവ് പറയുന്നു.

വീഡിയോയ്ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത്രയ്ക്കു മോശം പറയാൻ മാത്രം സിനിമയിൽ ഒന്നുമില്ലെന്നും ആളാകാനുള്ള അടവ് മാത്രമാണ് ഇതെന്നുമാണ് ചിലരുടെ കമന്റുകൾ.

Read more

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. വിമാന കമ്പനി സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ കഠിന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ മുരളിയാണ് നായിക.