അപ്പൊ അത് കോപ്പിയടിയായിരുന്നോ? ഗജിനിയിലെ ആ രംഗം ഫ്രഞ്ച് സിനിമയിൽ നിന്ന് അടിച്ചുമാറ്റിയതെന്ന് കണ്ടെത്തൽ; വൈറലായി വീഡിയോ

എ.ആർ മുരുഗദോസ് ഒരുക്കിയ സൂര്യ ചിത്രമായിരുന്നു ഗജിനി. ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ ഗജിനിയിലെ ഒരു സീൻ കോപ്പി ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പ്രേക്ഷകൻ.

ജീൻ-പിയറി ജൂനെറ്റ് സംവിധാനം ചെയ്തു 2001ൽ പുറത്തിറങ്ങിയ ‘അമേലി’ എന്ന സിനിമയിലെ ഒരു സീൻ ആണ് ഗജിനിയിൽ കോപ്പി അടിച്ചതായി പറയുന്നത്. സിനിമയിൽ കണ്ണ് കാണാത്ത ഒരാളെ നായികയായ അസിൻ ബസ് സ്റ്റോപ്പിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു സീനുണ്ട്. അദ്ദേഹത്തിന്റെ കൈപിടിച്ച് നടക്കുമ്പോൾ വഴിയരികിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം അസിൻ വിശദീകരിച്ച് കൊടുക്കുന്നതും സീനിൽ കാണാം. ഇതേ സീൻ ചില ഡയലോഗുകൾ ഉൾപ്പെടെ അമേലിയയിൽ ഉണ്ടെന്നാണ് ഒരു പ്രേക്ഷകൻ കണ്ടെത്തിയിരിക്കുന്നത്.

അമേലിയയിലെ ഒറിജിനൽ സീനും അദ്ദേഹം എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, ഗജിനിയുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണെന്ന വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ‘ഗജിനി 2’ ചെയ്യാൻ ആമിർ ഖാൻ വളരെയധികം താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ തിരക്കഥ വർക്കുകൾ നടക്കുകയാണെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു.

Read more