ബാലതാരമായി സിനിമയിലെത്തി യുനടിമാരുടെ നിരയിലേക്ക് ഉയർന്ന താരമാണ് എസ്തർ അനിൽ. ഇപ്പോഴിതാ മോഹൻലാലുമായുള്ള വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചിരിക്കുകയാണ് നടി എസ്തർ അനിൽ. മോഹൻലാൽ അയച്ച രണ്ട് ചിത്രങ്ങളടങ്ങിയ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടാണ് എസ്തർ പങ്കുവെച്ചത്.
നടൻ അയച്ച ചിത്രങ്ങളിൽ ഒന്ന് എഐ നിർമിതവും മറ്റൊന്ന് യഥാർഥ ചിത്രവുമാണ്. എസ്തറിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മടിയിൽ ഒരു കുരങ്ങ് ഇരിക്കുന്നതായി കൂട്ടിച്ചേർത്താണ് മോഹൻലാൽ ചിത്രം അയച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ ‘ബ്യൂട്ടി ആൻഡ് ബീസ്റ്റ്’ എന്നും മോഹൻലാൽ എഴുതിയിട്ടുണ്ട്.
‘ലാലങ്കിളിനൊപ്പം മറ്റൊരു ദിവസം കൂടി ‘അതിജീവിക്കുന്നു’. എന്നെ രക്ഷിക്കൂ’, എന്നാണ് ഒരു സ്റ്റോറിയിലെ ക്യാപ്ഷൻ. ‘ഒരേയൊരു മോഹൻലാലിന്റെ കലാരൂപം’ എന്ന് എഡിറ്റ് ചെയ്ത ചിത്രം മാത്രമായി പങ്കുവെച്ച സ്റ്റോറിയിൽ കുറിച്ചിട്ടുണ്ട്.








