പൃഥ്വിരാജിന്റെ സ്‌റ്റൈലന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍; 'ഡ്രൈവിംഗ് ലൈസന്‍സ്' ആരംഭിച്ചു

പൃഥ്വിരാജ് – ജീന്‍ പോള്‍ ലാല്‍ ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചു. ചിത്രത്തിലെ പൃഥ്വിരാജിന്റെ സ്റ്റൈലന്‍ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ആഡംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് പ്രാഥമിക സൂചന. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമ്മൂട്. പ്രശസ്ത കമ്പോസര്‍ സുഷിന്‍ ശ്യാമും ഈ പ്രോജക്ടിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.

അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. യാക്‌സന്‍ ഗാരി പെരേര നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം. രതീഷ് രാജാണ് എഡിറ്റര്‍.

Image may contain: 1 person, smiling, beard and text