ആമിര്‍ ധൂം 3 ലെ ശരീര സൗന്ദര്യം സ്വന്തമാക്കിയതെങ്ങനെ? രഹസ്യം തുറന്ന് പറഞ്ഞ് താരത്തിന്റെ പരിശീലകന്‍

 

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന സൂപ്പര്‍ താരമാണ് ആമിര്‍ഖാന്‍. അദ്ദേഹത്തിന് ഈ പേര് ലഭിക്കാന്‍ തന്നെ കാരണം കഥാപാത്രങ്ങളുടെ പൂര്‍ത്തീകരണത്തിനായി എന്തുത്യാഗവും സഹിക്കാനുള്ള അദ്ദേഹത്തിന്റെ മനോഭാവമാണ്. ഏറ്റവും ആകര്‍ഷകമായ ശരീരഭംഗയോടെ ആമിര്‍ എത്തിയ ചിത്രമായിരുന്നു ധൂം3. ഈ രൂപഭംഗിയ്ക്ക് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആമിറിന്റെ ഫിറ്റ്‌നസ് ട്രെയിനര്‍ ആയിരുന്ന ശിവോഹം.

ധൂം 3യ്ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുമ്‌പോഴാണ് ശിവോഹത്തിന്റെ കീഴില്‍ താരം തന്റെ പരിശീലനം ആരംഭിക്കുന്നത്. സിനിമയില്‍ വിവിധതരത്തിലുള്ള ശാരീരിക അഭ്യാസങ്ങള്‍ ആവശ്യമായതിനാല്‍ ജിംനാസ്റ്റിക്‌സിന്റെയും ട്രപ്പീസിന്റെയും പരിശീലനം അദ്ദേഹം വളരെ മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. ഇതോടൊപ്പമാണ് തന്റെ ശരീര സൗന്ദര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ശിവോഹത്തിന്റെ സഹായം തേടിയത്. മൂന്നു കാര്യങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കൈകുത്തി നിന്ന് പുള്‍ ഓഫ് ചെയ്യാന്‍ പഠിപ്പിക്കുക, കൈകുത്തി നടക്കാനുള്ള പരിശീലനം നല്‍കുക, ശരീരസൗന്ദര്യം നിലനിര്‍ത്താനുള്ള വിദ്യകള്‍. അതൊക്കെ പഠിച്ചെടുക്കാന്‍ എന്തു ത്യാഗത്തിനും അദ്ദേഹം തയ്യാറായിരുന്നു. രണ്ടാം മാസത്തിന്റെ അവസാനമായപ്പോള്‍ തന്നെ ഹാന്‍ഡ്‌സ്റ്റാന്‍ഡ് പുഷ് അപ്പ് ഉള്‍പ്പെടെയുള്ള ഏറ്റവും പ്രയാസകരമായ വ്യായാമങ്ങള്‍ ചെയ്യാന്‍ അദ്ദേഹം പഠിച്ചു. അദ്ദേഹം പറയു്ന്നു.