നിങ്ങളുടെ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോടതിയ്ക്ക് കഴിയില്ല; ഇന്ത്യന്‍ 2 തർക്കം സ്വയം  പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം തുടർച്ചയായി മുടങ്ങുന്നതിൽ പ്രതിഷേധം അറിയിച്ച് നിര്‍മ്മാതാവ് കോടതിയെ സമീപിച്ചത് വാര്‍ത്തയായിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോടതിയ്ക്ക് കഴിയില്ല എന്നാണ് ജഡ്ജിമാര്‍ പറയുന്നത്. രണ്ട് കൂട്ടരും കോടതിയില്‍ എത്തി  പ്രശ്നത്തിന് പരിഹാരം കാണണം.

അല്ലാതെ നിലവിലെ സാഹചര്യത്തില്‍ ഉത്തരവ് ഇറക്കാനോ പിഴ ചുമത്താനോ കോടതിയ്ക്ക് കഴിയില്ല. ഏപ്രില്‍ 28 നാണ് ഇനി കേസ് വിളിച്ചിരിയ്ക്കുന്നത്.

Read more

ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ശങ്കര്‍ മറ്റൊരു ചിത്രവും എടുക്കാന്‍ പാടില്ല, അദ്ദേഹത്തെ ബാന്‍ ചെയ്യണം എന്ന ആവശ്യവുമായി ലിംഗ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.