കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു; രാത്രിയില്‍ പ്രതിഷേധ സമരവുമായി ഷക്കീല

ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരെ പ്രതിഷേധ സമരവുമായി നടി ഷക്കീല. ചൂളൈമേട്ടിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ താമസക്കാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് ഷക്കീല രംഗത്തെത്തിയത്.

40 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളം വിച്ഛേദിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കള്‍ക്ക് വേണ്ടിയുള്ള പണം അടയ്ക്കാത്തിന്റെ പേരിലാണ് കുടിവെള്ളം വിച്ഛേദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവാക്കള്‍ അടക്കമുള്ളവര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് പിന്തുണയുമായി ഷക്കീല സ്ഥലത്തെത്തിയത്. സമരത്തില്‍ ഇടപ്പെട്ട ഷക്കീലയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തുന്നത്.

പണത്തിന്റെ പേരില്‍ കുടിവെള്ളം നിഷേധിക്കരുത്. കുട്ടികളടക്കം താമസിക്കുന്നവരോട് അനീതി കാണിക്കരുത്. കുടിവെള്ള കണക്ഷന്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് ഷക്കീല അധികൃതരോട് ആവശ്യപ്പെട്ടു. സിനിമയില്‍ സജീവമല്ലാത്ത ഷക്കീല ഒരു യൂട്യൂബ് ചാനലില്‍ വര്‍ക്ക് പങ്കെടുക്കുന്നുണ്ട്.