കാപ്പ’ക്കു ശേഷം ഷാജി കൈലാസ്, ജി ആര്‍ ഇന്ദുഗോപന്‍, തീയ്യേറ്റര്‍ ഓഫ് ഡ്രീംസ് ഒന്നിക്കുന്ന ചിത്രമാണ് ‘പിങ്ക് പോലീസ് ‘. തീയ്യേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പിങ്ക് പോലീസ് ‘.
‘കടുവ’,കാപ്പ’ എന്ന ചിത്രത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിങ്ക് പോലീസ് ‘ചിന്താമണി കൊലക്കേസി’നു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ജോണര്‍ ചിത്രമായിരിക്കും ‘ പിങ്ക് പോലീസ് ‘.
ശരവണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. പ്രശസ്ത താരങ്ങളായ നയന്‍താര,വിദ്യ ബാലന്‍, സാമന്ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്
Read more
പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഡീനോ ഡെന്നീസ്-മമ്മൂട്ടി സിനിമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയായ ‘പിങ്ക് പോലീസി’ന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനമുണ്ടാകും.