അവള്‍ കുട്ടിത്തം മാറും മുമ്പേ അമ്മയായി, പലപ്പോഴും പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നില്ല; വിവാഹ ജീവിതത്തെ കുറിച്ച് ഷാഹിദ് കപൂര്‍

കുടുംബവും സിനിമാ ജീവിതവും സന്തുലിതാവസ്ഥയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ വളരെ പ്രയാസമാണെന്ന് നടന്‍ ഷാഹിദ് കപൂര്‍. തനിക്ക് മുന്‍ഗണന നല്‍കുന്നില്ലെന്നാണ് ഭാര്യ മിറ ചിന്തിക്കുന്നതെന്നും ബന്ധങ്ങളും കരിയറും മുന്നോട്ട് കൊണ്ടു പോകാന്‍ താന്‍ വല്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഒരു അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

ഭാര്യയ്ക്കും മക്കള്‍ക്കുമായി സമയം നീക്കിവെയ്ക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ അസന്തുഷ്ടനാണ്. അതില്‍ കുറ്റബോധവും എനിക്കുണ്ട്. തിരക്ക്മൂലം അതെനിക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം.

“അവള്‍ തീരെ ചെറുപ്പത്തില്‍ വിവാഹിതയായി . കുട്ടിത്തം മാറും മുമ്പ് രണ്ടു കുട്ടികളുടെ അമ്മയായി . അവള്‍ക്ക് അവളുടേതായ സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട് . അതൊക്കെ മിറാ മാറ്റിവച്ചു . മാത്രമല്ല ഞങ്ങള്‍ തമ്മില്‍ പതിമൂന്നു വയസിന്റെ വ്യത്യാസമുണ്ട് .” – തങ്ങള്‍ പരസ്പരം സുഹൃത്തുക്കളാണെന്നും പലപ്പോഴും പക്ഷെ പരസ്പരം മനസ്സിലാക്കാറില്ലെന്നും ഷാഹിദ് പറയുന്നു.