ചെന്നൈയിലെത്തി ഷാരൂഖ് ഖാന്‍, നയന്‍താരയ്ക്ക് ഫ്‌ളൈയിംഗ് കിസ് കൊടുത്ത് മടക്കം; വീഡിയോ

‘ജവാന്‍’ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ നയന്‍താരയുടെ വീട്ടിലെത്തി ഷാരൂഖ് ഖാന്‍. നയന്‍താരയുടെ വീട്ടില്‍ നിന്നിറങ്ങുന്ന ഷാരുഖിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ആരാധകര്‍ കൂടിയതിന് ഇടയിലൂടെ കാറില്‍ കയറുന്ന ഷാരുഖ്, കാര്‍ ഡോര്‍ പകുതി തുറന്ന് നയന്‍താരയോട് യാത്ര പറയുന്നതും ഫൈ്‌ളയിംഗ് കിസ് നല്‍കുന്നതും കാണാം. ഏകദേശം അരമണിക്കൂറോളം അദ്ദേഹം നയന്‍താരയുടെ കുടുംബത്തിനൊപ്പം സമയം ചിലവഴിച്ചു.

ജവാന്‍ സിനിമയുടെ സംവിധായകന്‍ അറ്റ്‌ലീയുടെ വീട്ടിലും ഷാരൂഖ് സന്ദര്‍ശനം നടത്തി. അതേസമയം, ജവാന്റെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ ഷാരുഖിന് വില്ലനായി എത്തുക. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

നേരത്തെ ജവാനെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ ഷാരൂഖിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് സേതുപതിക്കൊപ്പമുള്ള അനുഭവം അതിഗംഭീരം എന്നായിരുന്നു താരം പറഞ്ഞത്. നയന്‍താര എല്ലാ ഭാഷയും സംസാരിക്കും, സിനിമയില്‍ അവരെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്നും താരം പറഞ്ഞിരുന്നു.