ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്സിന്റെ പ്ലോട്ട് ഇന്ത്യാവത്ക്കരിച്ചാണ് അമല്‍ നീരദ് ബിഗ് ബി സൃഷ്ടിച്ചതെന്ന ആരോപണം വളരെ ശക്തമായി നിലനില്ക്കുന്നു. 2005ലായിരുന്നു ഫോര്‍ ബ്രദേഴ്സിന്റെ റിലീസ്. ബിഗ് ബിയുടെ റിലീസ് 2007ലായിരുന്നു.
പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് ബിയ്ക്ക് ബിലാല്‍ എന്ന പേരില്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അമല്‍ നീരദ്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഫോര്‍ ബ്രദേഴ്സിനും രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ഫോര്‍ ബ്രദേഴ്സിലെ നായകന്മാരില് ഒരാളായിരുന്ന ടൈറിസ് ഗിബ്സണ് തന്നെയാണ് ഇപ്പോള്‍ ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഫോര്‍ ബ്രദേഴ്സിന്റെ രണ്ടാം ഭാഗത്തിന് പാരാമൗണ്ട് പിക്ചേഴ്സ് ഔദ്യോഗികമായി സീക്വലിന് പച്ചക്കൊടി നല്കി. ഇതൊരു കള്ളമള്ള. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. അത് മാജിക്കലാണ് – ഗിബ്സണ് പറഞ്ഞു.
ഗിബ്സന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
Read more
https://www.facebook.com/tyrese/photos/a.210952398932364.60528.199633956730875/2258881064139477/?type=3
=