'നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാന്‍ പ്രേരിപ്പിക്കുക, ഇത് കണ്ട് സ്വയം ആഹ്ളാദിക്കുക, വല്ലാത്ത ഒരു ജന്മം'; മറുപടി നല്‍കി സനുഷ

ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ നടി സനുഷയ്ക്ക് എതിരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. ഇതോടെ പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മറുപടി കൊടുത്തിരിക്കുകയാണ് സനുഷ. സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി എന്ന കമന്റുകള്‍ കണ്ട് ബോറടിച്ചെന്നും വൃത്തികേടുകള്‍ പറയാത്ത കമന്റ് പ്രതീക്ഷിക്കുന്നുവെന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു.

”സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി അല്ലെങ്കില്‍ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകള്‍ കണ്ട് ബോറടിച്ചു. കൂടുതല്‍ രസകരമായ മറുപടികള്‍ തരാന്‍ പറ്റിയ, വൃത്തികേടുകള്‍ വിളിച്ച് പറയാത്തതുമായ കമന്റുകള്‍ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് , സസ്സ്നേഹം സനുഷ സന്തോഷ്…ആരംഭിച്ചു കൊള്ളൂ” എന്നാണ് സനുഷ കുറിച്ചിരിക്കുന്നത്.

താരത്തെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് പലരും എത്തിയെങ്കിലും വിമര്‍ശനങ്ങളും വരുന്നുണ്ട്. ചില കമന്റുകള്‍ക്ക് സനുഷ മറുപടി നല്‍കിയിട്ടുമുണ്ട്. ”ഇപ്പോഴും ‘ബാലനടി’യാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക.. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാന്‍ പ്രേരിപ്പിക്കുക… ഇതെല്ലാം കണ്ട് സ്വയം ആഹ്ളാദിക്കുക വല്ലാത്ത ഒരു ജന്മം” എന്നാണ് ഒരു കമന്റ്.

”എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേര്‍മല്‍ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ…” എന്നാണ് സനുഷ മറുപടിയായി കുറിച്ചിരിക്കുന്നത്. നേരത്തെയും താരത്തിന് നേരെ വിമര്‍ശന കമന്റുകള്‍ എത്തിയിരുന്നു. കുറിക്കു കൊള്ളുന്ന മറുപടിയും താരം നല്‍കിയിരുന്നു.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)