'ദ പ്രീസ്റ്റി'ന്റെ ഡബ്ബിംഗ് ആരംഭിച്ചു; സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ വൈറല്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “ദ പ്രീസ്റ്റ്”. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ ആദ്യ വാരത്തില്‍ തന്നെ പൂര്‍ത്തിയായിരുന്നു. സിനിമയ്ക്കായി ഡബ്ബിംഗ് ചെയ്യുന്ന നടി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളാണ് പ്രീസ്റ്റ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് സാനിയ വേഷമിടുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, കൈദി ഫെയിം ബേബി മോണിക്ക, ജഗദീഷ്, മധുപാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവര്‍ത്തകരും പറയുന്നത്.

 

View this post on Instagram

 

A post shared by The Priest (@thepriest_film)

ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ. കോവിഡ് പ്രതിസന്ധിക്കിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ അവസാനത്തോടെയാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. അതേസമയം, കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടെതായി ഇപ്പോള്‍ ഒരുങ്ങുന്ന ചിത്രം.