ഇരട്ട വേഷത്തില്‍ വിജയ് സേതുപതി; ‘സംഘതമിഴന്‍’ ടീസര്‍ വൈറലാകുന്നു

ആരാധകരുടെ പ്രിയ നടന്‍ മക്കള്‍ സെല്‍വന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സംഘതമിഴന്‍’. വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ടീസര്‍  വൈറലാവുകയാണ്. വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവേദാ പേതുരാജ്, റാഷി ഖന്ന എന്നിവരാണ് നായികമാര്‍.

ചിത്രത്തിലെ സേതുപതിയുടെ ലുക്കും വേഷവും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാസര്‍, സൂരി, ശ്രീമാന്‍, അഷുതോഷ് ഖന്ന, രാജേന്ദ്രന്‍ , ജോണ്‍ വിജയ്, രവി കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആര്‍ വെല്‍രാജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീത സംവിധാനം വിജയ് മെര്‍വിനാണ്.

വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഒക്ടോബറില്‍ തീയറ്ററുകളിലേക്കെത്തും.