ഇനി പുതിയ സംരംഭം; ത്രലാല മൂവിംഗ് പിക്ചേഴ്‌സ് പ്രഖ്യാപിച്ച് സാമന്ത

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏററ്റവും പ്രിയങ്കരിയായ താരമാണ് സാമന്ത. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങീ ബോളിവുഡിൽ വരെ ശ്രദ്ധേയമായ പ്രകടനമാണ് സാമന്ത കാഴ്ചവെക്കുന്നത്.

ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നിരിക്കുകയാണ് സാമന്ത. ത്രലാല മൂവിംഗ് പിക്ചേഴ്‌സ് എന്ന പുതിയ നിർമാണക്കമ്പനി പ്രഖ്യാപിച്ചുകൊണ്ടാണ് സാമന്ത നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ചത്.

ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം പുതിയ സംരംഭത്തെ കുറിച്ച് പ്രേക്ഷകരോട് പറഞ്ഞത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് സാമന്തയ്ക്ക് ആശംസകളുമായി എത്തുന്നത്.

ത്രലാല മൂവിങ് പിക്ചേഴ്‌സിന്റെ ആദ്യ ചിത്രം ഏതാണെന്ന് ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ മലയാളത്തിൽ സിനിമ നിർമ്മിക്കുമോ എന്ന ചോദ്യവുമായി മലയാളികളും സാമന്ത പങ്കുവെച്ച വീഡിയോക്ക് താഴെയുണ്ട്.

വിജയ് ദേവരകൊണ്ട നായകനായ ‘ഖുഷി’യാണ് സാമന്തയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈം സീരീസായ ‘സിറ്റാഡൽ’ ആണ് ഇനി റിലീസിനൊരുങ്ങുന്നത്.