ഷൂട്ടിംഗിനിടെ സാമന്തയ്ക്ക് പരിക്ക്

ഷൂട്ടിംഗിനിടെ നടി സാമന്തയ്ക്ക് പരിക്കേറ്റു. ‘സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്ക്ക് പരുക്കേറ്റത്. കൈയ്യില്‍ മുറിവേറ്റതിന്റെ ചിത്രങ്ങള്‍ സാമന്ത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രമായി എത്തുന്നത്. വേഗം സുഖമാകട്ടെ എന്ന കമന്റുകളാണ് ആരാധകര്‍ സാമന്തയ്ക്കായി കുറിക്കുന്നത്.

Sam

അതേസമയം, ‘ശാകുന്തളം’ ആണ് സാമന്തയുടെതായി ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സാമന്ത ശകുന്തളയാകുമ്പോള്‍ ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്.

ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കില്‍ ‘ഖുഷി’ എന്ന സിനിമയും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.