ഫൂലാന്‍ ദേവി, തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, മികച്ച ചിത്രങ്ങളുമായി സംവിധായകന്‍ സജിന്‍ലാല്‍

മികച്ച ചിത്രങ്ങളുമായി സംവിധായകന്‍ സജിന്‍ലാല്‍. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍, അതിജീവനത്തിന്റെ പെണ്‍കരുത്തായ ഫുലാന്‍ദേവിയുടെ ജീവിത കഥആസ്പദമാക്കി പറയുന്ന ഗാംഗ്സ്റ്റര്‍ ഓഫ് ഫുലാന്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും അവസരം നല്‍കാനാണ് സജിന്‍ലാലിന്റെ തീരുമാനം. രണ്ടു ചരിത്ര സിനിമകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി സജിന്‍ ലാലിന്റെ നേതൃത്വത്തിലുള്ള ആപ്പിള്‍ ട്രീ സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ സജിന്‍ ലാല്‍ കഥ, തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന ഫൂലാന്‍ എന്ന സിനിമ അടുത്തമാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഇതിലേക്കായി പുതുമുഖങ്ങളെ ക്ഷണിച്ചിട്ടുണ്ട്.

ക്രയോണ്‍സ്, താങ്ക് യു വെരിമച്ച്, ഹന്ന തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് സജിന്‍ലാല്‍ പുതിയ രണ്ടു സിനിമകളുമായി എത്തുന്നത്. ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ക്രയോണ്‍സ്, താങ്ക് യു വെരിമച്ച്, റിലീസിങ് ചിത്രമായ ഹന്ന ഇവ
സജിന്‍ ലാലിന്റെതായ മലയാള ചിത്രങ്ങള്‍ ആണ്. എഴുത്തച്ഛന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിനൊപ്പം അതീജീവത്തിന്റെ പെണ്‍കരുത്തായ ഫുലാന്‍ദേവിയുടെ കഥയെ ആസ്പദമാക്കി ഒരു ചിത്രവും സജിന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്നുണ്ട്. ക്രയോണ്‍സ് എന്ന തന്റെ ആദ്യ ചിത്രം തന്നെ ദേശീയ അവാര്‍ഡിന്റെ പരിഗണനയിലേക്കെത്തിക്കന്‍ സജിന്‍ലാലിനായി. തമിഴ് സിനിമയടക്കം അഞ്ചു ചിത്രങ്ങള്‍ ഇതിനോടകം സജിന്‍ലാല്‍ സംവിധാനം ചെയ്തു. നടനായും സംവിധായകനായും മലയാള ചലച്ചിത്ര -നാടക -ടെലിവിഷന്‍ രംഗത്ത് വര്‍ഷങ്ങളായി സജീവമാണ് സജിന്‍ലാല്‍.
സ്വാമി വിവേകാനന്ദന്‍ എന്ന സീരിയല്‍ സജിന്‍ ലാലിന്റെ സംവിധാനത്തില്‍ ജനപ്രിയ സീരിയല്‍ ആക്കാനും കഴിഞ്ഞു. ദുബായ് മീഡിയസിറ്റിയില്‍ ക്രീയേറ്റീവ് ഡയറക്ടര്‍ ആയി വളരെകാലം സേവനമനുഷ്ടിച്ച സജിന്‍ ലാല്‍ ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡെസര്‍ട്ട് ഡ്രീംസ് ഈവന്റ്‌സ്‌ന്റെ മാനേജിങ് പാര്‍ട്ണര്‍ കൂടിയാണ്.

സജിന്‍ലാല്‍ നേരത്തെ ചെയ്ത് ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ പ്രമേയമാണ് ഈ രണ്ടു സിനിമകളും. മാത്രമല്ല ഒരിടപോലും അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വിട്ടുപോകാതെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുകയാണ് സംവിധായകന്റെ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിക്കായി കഠിന പ്രയത്‌നത്തിലായിരുന്നു കുറച്ചുനാളായി സജിന്‍ലാല്‍. അഭിനയ രംഗത്ത് കടുത്ത മത്സരം നടക്കുന്ന ഈ വേളയില്‍ പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് സജിന്‍ലാല്‍ പറഞ്ഞു.

Read more

മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ടൈറ്റില്‍ പ്രമുഖരായ ഇരുപതോളം സിനിമാ താരങ്ങളുടെ സോഷ്യല്‍ മീഡിയാ പേജിലൂടെ പ്രകാശനം ചെയ്തിരുന്നു. പൂര്‍ണമായും സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ഒരുക്കുന്നത് എന്ന് സംവിധായകന്‍ പറയുന്നു. എഴുത്തച്ഛന്റെ ജീവിതകാലം കൂടുതലും ഗാനങ്ങളിലൂടെയാണ് വര്‍ണിക്കുന്നത്. കുറച്ചു നാളുകള്‍ക്കു ശേഷമാണ് മലയാളത്തില്‍ സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ചിത്രം ഒരുങ്ങുന്നത്. അഞ്ചു ഗാനങ്ങളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.