റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ പൊലീസ് വേഷത്തില്‍; തിരക്കഥ ബോബി-സഞ്ജയ്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചിത്രം ഒരുക്കാനൊരുങ്ങി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ചിത്രത്തില്‍ ദുല്‍ക്കര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് എത്തുന്നത്. ബോബി-സഞ്ജയ് ടീം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ബോബി സഞ്ജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രം മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് വിവരം. മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ബോളിവുഡ് ചിത്രം സോയ ഫാക്ടറാണ് ദുല്‍ഖറിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. ക്രിക്കറ്റ് പ്രമേയമാക്കി ഒരുങ്ങിയ ചിത്രം കഴിഞ്ഞ വാരമാണ് തിയേറ്ററുകളിലെത്തിയത്. സോനം കപൂറാണ് ചിത്രത്തില്‍ നായിക. സോയ ഫാക്ടറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരുമാസമായി ഉത്തരേന്ത്യയിലാണ് ദുല്‍ഖര്‍.