കാര്‍ത്തിയുടെ നായികയായി രശ്മിക മന്ദാന; സ്ഥീരീകരണവുമായി നടി

തമിഴ് സൂപ്പര്‍സ്റ്റാര്‍ കാര്‍ത്തിയുടെ നായികയായി നടി രശ്മിക മന്ദാന. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന “സുല്‍ത്താന്‍” എന്ന പേരിട്ട ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. രശ്മിക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സ്ഥീരീകരിച്ചത്.

“സുല്‍ത്താന്‍ ഡേ 4, നിങ്ങള്‍ക്ക് എന്റെ ലുക്ക് കാണാന്‍ പറ്റില്ല” എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനായ “ഗീതാഗോവിന്ദം”, “ഡിയര്‍ കോമ്രേഡ്” എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് രശ്മിക മന്ദാന. രജത് രവിശങ്കര്‍ സംവിധാനം ചെയ്ത “ദേവ്” ആയിരുന്നു കാര്‍ത്തിയുടെ റിലീസായ ഏറ്റവും പുതിയ ചിത്രം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത താരത്തിന്റെ “കെയ്തി” എന്ന ചിത്രം സെപ്റ്റംബറില്‍ റിലീസിനൊരുങ്ങുകയാണ്. കൂടാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയോടൊപ്പവും താരം അഭിനയിക്കുന്നുണ്ട്.