ബോളിവുഡ് സൂപ്പർതാരം രൺവീർ സിങിന്റെ എറ്റവും പുതിയ ചിത്രത്തിൽ നായികയായി മലയാളികളുടെ ആൻമരിയ. രൺവീർ നായകനാവുന്ന ധുരന്ദർ എന്ന ചിത്രത്തിലാണ് ആൻമരിയ കലിപ്പിലാണ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ സാറ അർജുൻ നായികയാവുന്നത്. ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആദിത്യ ധറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
ഈ വർഷം ക്രിസ്മസ് റിലീസായിട്ടാണ് രൺവീർ സിങ് സിനിമ ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്. ആൻമരിയ കലിപ്പിലാണ് സിനിമയ്ക്ക് പുറമെ ചിയാൻ വിക്രമിന്റെ തമിഴ് ചിത്രം ദൈവതിരുമകളിലെ പ്രകടനത്തിനും സാറാ അർജുൻ കയ്യടി നേടിയിരുന്നു. കൂടാതെ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ സിനിമ സീരീസിലും സാറ വേഷമിട്ടു.
2011 ലാണ് ബാലതാരമായി സാറ സിനിമയിലേക്ക് എത്തുന്നത്. 404 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ആറാം വയസ്സിൽ സാറയുടെ അരങ്ങേറ്റം. ഹിന്ദി, തമിഴ്, തെലുഗു, മലയാളം ഭാഷകളിലായി ഇരുപതോളം സിനിമകളിൽ സാറ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. പല അന്തർ ദേശീയ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും താരം വേഷമിട്ടു.