സുരേഷ് ഗോപി നായകനായി എത്തുന്ന ‘ജെഎസ്കെ’ ചിത്രത്തിന്റെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക. കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് റിവൈസിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടുവെന്നും സമാനമായി രണ്ട് സിനിമകൾ ഇതിന് മുൻപ് പേര് മാറ്റിയിരുന്നുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ.
സിനിമയുടെ നിർമാതാക്കൾ കടുത്ത ആശങ്കയിലാണ്. സമ്മർദ്ദത്തിന്റെ ഫലമായി പേര് മാറ്റിയാലും ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബി ഉണ്ണികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സമരത്തിന് ഒരുങ്ങുകയാണ് ഫെഫ്ക. തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സമരം ചെയ്യും. നിർമാതാക്കളുടെ സംഘടനയും അമ്മ പ്രതിനിധികളും സമരത്തിൽ പങ്കെടുക്കും.