“ലൂസിഫര്‍” നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ “എമ്പുരാന്” പ്രഖ്യാപിക്കപ്പെട്ടത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യം വേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതു കൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്തൊക്കെയായലും ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് അരാധകര്‍. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചുള്ള പുതിയ വിശേഷമാണ് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുന്നത്.
എമ്പുരാനു”മായി ബന്ധപ്പെട്ട് പൃഥ്വിരാജ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മുരളിഗോപിയോടൊപ്പമുള്ള ഒരു സെല്‍ഫി പോസ്റ്റ് ചെയ്ത്, “ഈ പറഞ്ഞത് എങ്ങനെ ഷൂട്ട് ചെയ്യും എന്നോര്‍ത്ത് അന്തം വിട്ടിരിക്കുന്ന ഞാന്‍…” എന്നാണ് പൃഥ്വി കുറിച്ചത്.
https://www.instagram.com/p/B8oiecNgkCZ/?utm_source=ig_web_copy_link
Read more
പൃഥ്വിരാജിന് തന്നെ ഒരു എത്തുംപിടിയും കിട്ടുന്നില്ലെങ്കില്‍ ചിത്രം ഏത് ലൈവലാണെന്നുള്ളത് ഊഹിക്കാവുന്നതാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സിനിമാത്തിരക്കുകള്‍ കഴിഞ്ഞാകും പൃഥ്വി “എമ്പുരാന്റെ” ജോലികളിലേക്ക് പൂര്‍ണമായും കടക്കുക. ആടുജീവിതം പൂര്‍ത്തിയാക്കുന്നതിനുള്ള തയാരെടുപ്പുകളിലാണ് താരം.