'ഇല്ല.., ഞാന്‍ വെറുതെ വിടില്ല'; വൈറലായി പൃഥ്വിയുടെ പിറന്നാള്‍ ആശംസ

മലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാല്‍ ഇന്ന് 62 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇപ്പോഴിതാ പ്രിയതാരത്തിന് പൃഥ്വിരാജ് നല്‍കിയ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

‘ഇല്ല.. ഞാന്‍ വെറുതെ വിടില്ല! അടുത്ത വര്‍ഷം വീണ്ടും വരും..’ എന്നാണ് ബ്രോ ഡാഡിയിലെ ഒരു ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം പിറന്നാള്‍ ആശംസയും. മോഹന്‍ലാലിനെ നായനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി.

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ അടുത്തവര്‍ഷം തുടങ്ങുമെന്ന സൂചനയാണ് ഇതിലൂടെ പൃഥ്വി നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം വന്‍ വിജയമായിരുന്നു.

Read more

ലൂസിഫര്‍ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയെ 200 കോടി ക്ലബ്ബ് എന്ന മാന്ത്രികസംഖ്യയിലെത്തിച്ചത് ലൂസിഫര്‍ ആയിരുന്നു. വൈകാതെ തന്നെ പൃഥ്വിരാജും മുരളി ഗോപിയും ചേര്‍ന്ന് ചിത്രത്തിന്റെ തുടര്‍ച്ചയായ ”എമ്പുരാനും” പ്രഖ്യാപിക്കുകയായിരുന്നു.