മലയാള സിനിമാസ്വാദകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ചിത്രം അവസാന പണിപ്പുരയിലാണ്. ചിത്രത്തിന്റെ ട്രെയ്ലര് എത്തിയിരിക്കുകയാണ്.
ട്രെയ്ലര് യൂട്യൂബില്‍ ചോര്‍ന്നതോടെയാണ് ഓഫീഷ്യല്‍ ട്രെയ്ലര് തന്റെ പ്രൊഡക്ഷന്‍ കമ്പനി അക്കൗണ്ടിലൂടെ പൃഥ്വിരാജ് പുറത്തുവിട്ടത്. ”ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയ്ലര് ഓണ്‍ലൈനില്‍ എത്തിയിരുന്നു.”
”അതിനാല്‍ ആടുജീവിതം, ദ ഗോട്ട് ലൈഫ് (ചിത്രം പൂര്‍ത്തിയായിട്ടില്ല ജോലികള്‍ പുരോഗമിക്കുകയാണ്) ട്രെയിലര്‍ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റിവലുകള്‍ക്ക് മാത്രമായുള്ളതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന വാക്കുകളോടെയാണ് പൃഥ്വിരാജ് ട്രെയ്ലര് പോസ്റ്റ് ചെയ്തത്.
അതേസമയം, പൃഥ്വിരാജിന്റെ മേക്കോവറും അഭിനയവും തന്നെയാണ് ട്രെയ്ലറിന്റെ ഹൈലൈറ്റ്. നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വന്ന കൊവിഡ് മഹാമാരിയുമൊക്കെയായിരുന്നു ചിത്രീകരണം വൈകാനുള്ള കാരണം.
Read more
ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി പൃഥ്വിരാജിന് ശരീരഭാരം കുറച്ച് വലിയ മേക്കോവറും നടത്തേണ്ടി വന്നിരുന്നു. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. കെ എസ് സുനില്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എ ആര് റഹ്മാന് ആണ് സംഗീതം.







